
പൊതുജനങ്ങളോട് സംവദിക്കാൻ എ ഐ റോബോട്ടിനെ രംഗത്തിറക്കി അബൂദാബി പൊലീസ്
പൊതുജനങ്ങളോട് സംവദിക്കാനും ഗതാഗത ബോധവത്കരണം നടത്താനും സംശയങ്ങൾക്ക് മറുപടി നൽകാനും മനുഷ്യശരീരത്തോട് സമാനമായ രീതിയിൽ തയാറാക്കിയ സ്മാർട്ട് റോബോട്ടിനെ വിന്യസിച്ച് അബൂദബി പൊലീസ്.ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാനാകുന്ന ഈ റോബോട്ടിനെ കുട്ടികൾക്ക് ക്ലാസെടുക്കാനും ഉപയോഗിക്കാനാവും.സ്കൂൾ ബസിന് പിന്നിൽ സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിച്ചാൽ പിന്നിൽ വരുന്ന വാഹനങ്ങൾ നിർത്തണമെന്നതടക്കമുള്ള നിർദേശങ്ങൾ റോബോട്ട് പൊതുജനങ്ങൾക്ക് നൽകും. അബൂദബി പൊലീസിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ആണ് റോബോട്ട് പുറത്തിറക്കിയത്. ഡയറക്ടറേറ്റിലെ കേഡേഴ്സിന്റെ മേൽനോട്ടത്തിലാണ് റോബോട്ടിനെ പ്രോഗ്രാം ചെയ്തതെന്ന് അധികൃതർ അറിയിച്ചു….