വാട്സാപ്പിൽ എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ; പുതിയ ഫീച്ചറുകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിന് പുറമെ മെറ്റ എഐ സേവനത്തിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള സംവിധാനം ഉൾപ്പെടുത്താനുള്ള ശ്രമവും വാട്സാപ്പ് നടത്തുന്നുണ്ട്. വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയത്. നിർമാണ ഘട്ടത്തിലുള്ള ഈ ഫീച്ചർ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് പരീക്ഷിക്കുവാൻ സാധിക്കില്ല. വാട്സാപ്പ് ആപ്പിൽ ഫീച്ചർ…

Read More