
മുഖ്യമന്ത്രി കരാറുകാരുടെ കമ്മീഷൻ ഏജന്റോ?; ക്യാമറ വിവാദത്തിൽ ചെന്നിത്തല
എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പരിഹസിച്ചു. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്. അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക്…