ജോലിക്കാരെ പിരിച്ചുവിട്ടു, പകരം എഐ അവതാരകയെ പണിക്കെടുത്ത് പോളണ്ടിലെ റേഡിയോ

തൊഴിലിടങ്ങളിലേക്കുള്ള എഐയുടെ വരവ് പലരുടെയും ജോലി തെറിപ്പിക്കും എന്ന് നമ്മൾ കരുതിയിരുന്നില്ലെ? എന്തായാലും പോളണ്ടിലെ ഒരു റേഡിയോ സ്റ്റേഷനിൽ അത് തന്നെയാണ് സംഭവിച്ചത്. ഓഫ് റേഡിയോ ക്രാക്കോവാണ് സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ എല്ലാം പിരിച്ചുവിട്ട ശേഷം വെർച്വൽ അവതാരകയെ പണിയേൽപ്പിച്ചത്. രാഷ്ട്രീയവും, കലയും, സംസ്കാരവും അങ്ങനെ വിവിധ വിഷയങ്ങളെകുറിച്ച് സംസാരിച്ച് യുവതലമുറയെ കൈയ്യിലെടുക്കാൻ ഈ എഐ അവതാരകയ്ക്ക് കഴിവുണ്ട്. മാധ്യമങ്ങൾക്ക് എഐ അനു​ഗ്രഹമോ ശാപമോ എന്ന ചോദ്യത്തിനുത്തരം നേടാനാണത്രെ ഇങ്ങനെയൊരു പരീക്ഷണം. പോളണ്ടിലെ ആദ്യ പരീക്ഷണമാണിത്. എന്നാൽ പന്ത്രണ്ടോളം…

Read More