
വിമാനത്തിന് ബോംബ് ഭീഷണി ; മുംബൈയിലേക്കുള്ള വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി
വിമാനത്തിന് വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണികള്‍ കാരണം വിവിധ എയർലൈനുകളുടെ വിമാനങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. പാരീസിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിനായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി ഉയര്‍ന്നത്. 294 യാത്രക്കാരും 12…