ആന്റണി രാജുവിന്റെയും , അഹമ്മദ് ദേവർകോവിലിന്റെയും രാജി ഗവർണർ സ്വീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന്

മന്ത്രിമാരായിരുന്ന അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവർണർ സ്വീകരിച്ചു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ചാണ് ഇരുവരും രണ്ടര വർഷം പൂർത്തിയാക്കിയ ശേഷം രാജിവച്ചത്. ഗതാഗതവകുപ്പാണ് ആന്റണി രാജു കൈകാര്യം ചെയ്തിരുന്നത്. തുറമുഖ, പുരാവസ്തു വകുപ്പാണ് അഹമ്മദ് ദേവർകോവിലിന് നൽകിയിരുന്നത്. ഇരുവർക്കും പകരം കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

Read More

യുഎഇ-കേരള സെക്ടറിലെ കപ്പൽ സർവീസ്; ഉടൻ ടെണ്ടർ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ഉടന്‍ ടെണ്ടര്‍ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ജി-20 ഗ്ലോബല്‍ മാരിടൈം സമ്മിറ്റിന്റെ വേദിയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേരള മാരിടൈം ബോര്‍ഡ് – നോര്‍ക്ക മേധാവികളുടെ…

Read More

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ സിംഗപ്പൂർ പിന്നിട്ടു; ദൃശ്യങ്ങൾ പങ്കുവെച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യകപ്പൽ സിംഗപ്പൂർ പിന്നിട്ടു. ചൈനയില്‍ നിന്നാണ് വിഴിഞ്ഞത്തേക്കുള്ള കപ്പൽ എത്തുന്നത്. ഷെങ്ഹുവ-15 ചരക്കുക്കപ്പല്‍ സിംഗപ്പൂരിലെത്തിയതിന്റെ ദൃശ്യങ്ങൾ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കുവച്ചു. സിംഗപ്പൂരില്‍ നിന്ന് മലയാളി പകര്‍ത്തിയ ദൃശ്യങ്ങളാണ് മന്ത്രി പുറത്തുവിട്ടത്.”തീരമടുക്കുന്ന വിഴിഞ്ഞം. കേരളത്തിന്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയില്‍നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ഷേങ്ഹുവാ ചരക്കു കപ്പലിന്റെ സഞ്ചാരപഥത്തെ കൗതുകപൂര്‍വ്വം പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂര്‍ പിന്നിട്ട ഷങ്ഹുവായിയെ കുറിച്ച് യാത്രാമധ്യേ സിംഗപ്പൂരിലെത്തിയ ഒരു മലയാളി സുഹൃത്ത് അയച്ചുതന്ന വീഡിയോ ഇവിടെ പങ്കുവെക്കുന്നു. 2023…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ……………………………….. പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More