
ഹജ്ജ് സീസണിൽ നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ സൗദി അറേബ്യ പുന:രാരംഭിക്കുന്നു ; ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്
ഹജ്ജ് സീസൺ പ്രമാണിച്ച് നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ അടുത്തമാസം മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു. അപേക്ഷകർക്ക് ആഗസ്റ്റ് മുതൽ വിസ അനുവദിച്ചുതുടങ്ങും. അബഹ നഗരത്തിന് പടിഞ്ഞാറ് അൽഅസീസ ഗ്രാമത്തിലെ അബു ഫറജ് പൈതൃക കൊട്ടാരത്തിൽ ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജ് സീസണിൽ ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. 2019ലാണ് 44 രാജ്യങ്ങൾക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. മറ്റ് രാജ്യങ്ങളിൽ നിന്ന്…