
ഇമാറാത്തി കായികതാരം അഹ്മദ് അലി ജാബിർ അൽ ഹാമിലി അന്തരിച്ചു
മറൈൻ കായിക രംഗത്തെ ഇമാറാത്തി താരം അഹ്മദ് അലി ജാബിർ അൽ ഹാമിലി അന്തരിച്ചു. 45 വയസ്സായിരുന്നു. ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് 2012ൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം കളിക്കളത്തിലേക്ക് തിരികെ വന്നെങ്കിലും 2021ൽ വീണ്ടും അസുഖം ബാധിക്കുകയും ചികിത്സയിൽ തുടരുകയും ചെയ്യുന്നതിനിടെയാണ് മരണം. ഫോർമുല വൺ, ഫോർമുല ടു, ജെറ്റ് സ്കീയിങ്, വുഡൻ സ്പീഡ് ബോട്ടിങ്, പവർബോട്ട് ക്ലാസ് 3 എന്നിവയുൾപ്പെടെ നിരവധി മറൈൻ കായിക ഇനങ്ങളിൽ അൽ ഹാമിലി ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തിയിരുന്നു….