
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ ; ‘അഹ്ലൻ മോദി’ പരിപാടിയിൽ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ യു.എ.ഇ സന്ദർശനത്തിനായി ചൊവ്വാഴ്ച അബൂദബിയിലെത്തും. പ്രധാനമന്ത്രിക്ക് യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരമെന്നനിലയിൽ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും. യു.എ.ഇയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഇന്ത്യൻ കമ്യൂണിറ്റി ഇവന്റാകും പരിപാടിയെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഉച്ച 12മണിയോടെ ആരംഭിച്ച പരിപാടികൾ വൈകുന്നേരം ആറു മണിക്കുശേഷം പ്രധാനമന്ത്രിക്ക് നൽകുന്ന സ്വീകരണത്തോടെയാണ് സമാപിക്കുക. ഇന്ത്യയും യു.എ.ഇയും തമ്മിലെ സൗഹൃദത്തെ ആഘോഷമാക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ്…