
കുട്ടിക്കാലത്തെ എൻറെ ഗുണം അതായിരുന്നു: അഹാന പറയുന്നു
യുവനിരയിലെ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആയിരക്കണക്കിന് ആരാധകരാണുള്ളത്. തൻറെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്നതിൽ അഹാന മടി കാണിക്കാറില്ല. അടുത്തിടെ ഭക്ഷണത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കലും മാതാപിതാക്കൾ എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. വിശക്കുമ്പോൾ ചോദിക്കുകയും എനിക്കു തന്നത് കഴിക്കുകയും ചെയ്യുമായിരുന്നു. കുട്ടിക്കാലത്തെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഗുണം ഞാൻ ഒരിക്കലും ഭക്ഷണത്തിൻറെ കാര്യത്തിൽ കലഹിച്ചിട്ടില്ല. തീർച്ചയായും ഇത് എൻറെ ഓർമയിൽനിന്നുള്ള കാര്യമല്ല….