
അഗോഡയിലെ കാഴ്ചകൾ
ഗോവ എല്ലാവരുടെയും മനം മയക്കുന്ന സുന്ദരി. ഇന്ത്യയിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ഗോവയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വിദേശഭരണകാലത്തെ നിർമിതികൾ മുതൽ ആധുനികവത്ക്കരിച്ച ബീച്ചുകൾ വരെ ഗോവയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. ഗോവയിലെത്തിയാൽ ഒരിക്കലും കാണാൻ വിട്ടുപോകരുത് അഗോഡ കോട്ട. ആരെയും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന നിർമിതയാണ് അഗോഡ കോട്ട. ഇന്ത്യയിലെ മനോഹരമായ പൈതൃക നിർമിതികളിലൊന്നാണ് അഗോഡയിലെ കോട്ട. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് കോട്ടയുടെ സംരക്ഷണം. 1612ലാണ് അഗോഡ കോട്ട നിർമിക്കുന്നത്. ഡച്ചുകാരിൽ നിന്നുള്ള ആക്രമണങ്ങൾ ചെറുക്കാനാണ്…