സർക്കാരിനെതിരായ ജയസൂര്യയുടെ വിമർശനം; ജയസൂര്യയേയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്

മന്ത്രിമാരെ വേദിയിൽ ഇരുത്തി സംസ്ഥാന സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയേയും, കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ…

Read More

ആലപ്പുഴ ജില്ലയിലെ നിലംനികത്തൽ;കർശന നടപടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

ഓണം അവധിക്കാലത്ത് നിലം നികത്തൽ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ്. ഓണത്തോടനുബന്ധിച്ച് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ തഹസിൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിൽ നിലംനികത്തലുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.കേവലമായി നോട്ടീസ് നൽകി ഒരു വകുപ്പിലെ ഉദ്യോഗസ്ഥനും മാറി നിൽക്കാനാവില്ല. ഓണം അടുത്ത സാഹചര്യത്തിൽ ഇതിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കും.റവന്യൂ, പോലീസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ…

Read More