
അന്താരാഷ്ട്ര പ്രതിരോധ മേള റിയാദിൽ സമാപിച്ചു; ഒപ്പുവെച്ചത് 2,600 കോടി റിയാലിന്റെ വാങ്ങൽ കരാറുകൾ
റിയാദിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമേള രണ്ടാം പതിപ്പിന് തിരശ്ശീല വീണു. മേളയോട് അനുബന്ധിച്ച് 2,600 കോടി റിയാലിന്റെ 61 കരാറുകളിലാണ് ഒപ്പുവെച്ചത് . 116 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 773 പ്രദർശകരുടെയും 441 ഔദ്യോഗിക പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ റിയാദ് മൽഹമിൽ നടന്ന പ്രദർശനമേളയിലാണ് ഇത്രയും കരാറുകൾ ഒപ്പുവെച്ചത്. 1,06,000 ആളുകൾ പ്രദർശനമേള സന്ദർശിച്ചിരുന്നു. മേളദിനങ്ങളിൽ 17 വ്യവസായിക പങ്കാളിത്ത കരാറുകൾ ഉൾപ്പെടെ 73 കരാറുകളിലാണ് ഒപ്പുവെച്ചത്. മൂന്നാം പതിപ്പ് 2026-ൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമെന്ന…