
വിനോദ സഞ്ചാരം വർധിപ്പിക്കുന്നതിന് റിയാദ് എയറും അൽഉല റോയൽ കമ്മീഷനും കരാറിൽ ഒപ്പ് വച്ചു
വ്യോമയാന മേഖലയിൽ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന ദേശീയ വിമാന കമ്പനിയായ റിയാദ് എയറുമായി അൽഉല റോയൽ കമീഷൻ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. അൽഉലയുടെ അതുല്യമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണിത്. പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും 2030 ഓടെ ലോകത്തെ 100 ലധികം സ്ഥലങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതുമായ റിയാദ് എയറുമായി ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനോടനുബന്ധിച്ചാണ് കരാർ ഒപ്പുവെച്ചത്. സൗദിയിലേക്കുള്ള ടൂറിസം പ്രവാഹം വർധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പുറമേ ലോകമെമ്പാടുമുള്ള…