ഭാര്യ കുടിച്ചു ഫിറ്റ് ആയി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു… തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു…; ഗതികെട്ട ഭര്‍ത്താവിന്റെ പരാതി
കുടിയന്മാരായ ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍, അമിതമദ്യപാനിയായ ഭാര്യയെക്കുറിച്ച് നമ്മളാരും അധികമൊന്നും കേട്ടിട്ടില്ല. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഭാര്യ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് വിചിത്രസംഭവം പൊതുമധ്യത്തിലെത്തിയത്. ഉത്തര്‍പ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത്. ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭര്‍ത്താവിനെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഭര്‍ത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും. നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ…