‘അഗ്നീവീർ പദ്ധതി നിർത്തലാക്കണം , ജാതി സെൻസസ് നടപ്പിലാക്കണം ‘ ; ബിജെപിയെ വെട്ടിലാക്കി ടിഡിപിയും , ജെഡിയുവും

സർക്കാർ രൂപീകരണത്തിന് സഖ്യകക്ഷികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചർച്ച തുടങ്ങി ബിജെപി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കി. അതേസമയം, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടക്കാനാണ് സാധ്യത. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്….

Read More

‘സൈന്യത്തിന് അഗ്നിവീർ പദ്ധതി ആവശ്യമില്ല’ ; ഇന്ത്യാ മുന്നണി സർക്കാർ അത് ചവറ്റുകൊട്ടയിൽ എറിയും , രാഹുൽ ഗാന്ധി

ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി റദ്ദാക്കി ചവറ്റുകുട്ടയിൽ എറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികളാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹരിയാനയിൽ നടന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ കർഷകരുടെ വിഷയത്തിലും ഗാന്ധി മോദിയെ കടന്നാക്രമിച്ചു. മോദി സര്‍ക്കാര്‍ 22 വ്യവസായ പ്രമുഖരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ലെന്നും അത് അവരെ നാശത്തിലേക്ക് തള്ളിവിടുമെന്നും രാഹുല്‍…

Read More