‘അഗ്‌നിവീർ’ യുവാക്കളെ അപമാനിക്കുന്ന പദ്ധതി, റദ്ദാക്കണം; പപ്പു യാദവ്

രാജ്യത്ത് അഗ്‌നിവീർ പദ്ധതി റദ്ദാക്കണമെന്ന് പപ്പു യാദവ് എംപി. ‘പദ്ധതിയെക്കുറിച്ച് പുനരാലോചന ആവശ്യമാണ്. പദ്ധതി റദ്ദാക്കണം. യുവാക്കളെ അപമാനിക്കുന്നതാണ് പദ്ധതി ‘-പപ്പു യാദവ് പറഞ്ഞു. തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും പദ്ധതിയെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപാധികളില്ലാത്ത പിന്തുണ എൻഡിഎയ്ക്കു നൽകുമെന്നും അഗ്‌നിവീർ പദ്ധതിയുടെ പോരായ്മകൾ വിശദമായി ചർച്ച ചെയ്യണമെന്നും മുതിർന്ന ജെഡിയു നേതാവ് കെ.സി.ത്യാഗി വ്യക്തമാക്കിയിരുന്നു. ‘ഒരു വിഭാഗം വോട്ടർമാർ അഗ്‌നിവീർ പദ്ധതിയിൽ അസ്വസ്ഥരാണ്. ജനങ്ങളുടെ ആശങ്ക വിശദമായി…

Read More

അഗ്നിവീർ റിക്രൂട്മെന്റ്; ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം

സേനയിലെ അഗ്‌നിവീർ റിക്രൂട്‌മെന്റിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം നടക്കുക. മാറ്റങ്ങൾ വ്യക്തമാക്കി കരസേന പരസ്യം പ്രസിദ്ധീകരിച്ചു. പുതിയ നിയമനത്തിനുള്ള വിജ്ഞാപനം ഈ മാസം പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നും ഏപ്രിലിൽ രാജ്യത്തെ 200 കേന്ദ്രങ്ങളിലായി എൻട്രൻസ് പരീക്ഷ നടക്കുമെന്നുമാണു വിവരം. ആദ്യം റിക്രൂട്‌മെന്റ് റാലി, തുടർന്നു പരീക്ഷ എന്ന രീതിയാണു മാറുന്നത്. ആദ്യം പരീക്ഷയും അതിൽ മികവു തെളിയിക്കുന്നവർക്ക് കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും എന്ന രീതിയിലാകും ഇനി അഗ്‌നിവീർ നിയമനം. റിക്രൂട്‌മെന്റ്…

Read More