എത്ര ചെലവേറിയാലും ശരി മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ സ്ഥാപകൻ സാം ഓള്‍ട്ട്മാന്‍

എന്തു വിലകൊടുത്തും മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. 2022 ൽ ചാറ്റ് ജിപിടിയുടെ രംഗപ്രവേശനത്തോടെ സാങ്കേതിക വിദ്യാ രംഗത്തെ പ്രധാന വിഷയമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്ന ആശങ്ക പങ്കുവെക്കുന്നു. എഐ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ സാം ഓള്‍ട്ട്മാനെ പോലുള്ളവര്‍ മറുപക്ഷക്കാരാണ്. അതുകൊണ്ടാണ് എത്ര ചെലവേറിയാലും…

Read More