
ജനങ്ങളുടെ പ്രതിഷേധവും യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പും പാഴായി ; വിദേശ ഏജന്റ് ബിൽ പാസാക്കി ജോർജിയ
ഏറെ വിവാദമായ വിദേശ ഏജന്റ് ബിൽ പാസാക്കി ജോർജിയൻ പാർലമെന്റ്. രാജ്യത്തിന് അകത്തും പുറത്തും ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ഇടയിലാണ് വിവാദ ബില്ല് ജോർജിയ പാസാക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗമാവുന്നതിനുള്ള ശ്രമങ്ങൾക്ക് ബില്ല് തിരിച്ചടിയാവുമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ് തള്ളിയാണ് വിദേശ ഏജന്റ് ബില്ല് നിയമമാവുന്നത്. 20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്ത് നിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. പൊതുസമൂഹത്തെ നിശബ്ദമാക്കാൻ ക്രംലിനിൽ…