ബറാക് ഒബാമയുടെ വസതിയിൽ കാമുകിയുമായി ലൈംഗികബന്ധം; സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഏജന്റിനെ പുറത്താക്കി

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സർവീസിൽനിന്നു പുറത്താക്കി. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം…

Read More

‘വീട്ടുവോട്ട്’: കണ്ണൂരിൽ സിപിഎം ഏജന്റ് അടക്കം 6 പേർക്കെതിരെ കേസ്; പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്യാശ്ശേരിയിൽ ‘വീട്ടുവോട്ടി’ൽ അനധികൃതമായി ഇടപെട്ട സിപിഎം ബൂത്ത് ഏജന്റ് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസ്. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെയാണ് പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തത്. പോളിങ് ഉദ്യോഗസ്ഥരെയും വിഡിയോഗ്രഫറെയും തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്നു കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.  കാസർകോട്…

Read More

പാക് ചാര ഏജൻസിക്ക് സൈന്യത്തിന്റെ കൈമാറി; മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി പ്രവർത്തിച്ച കേന്ദ്ര ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ.  മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) മീററ്റിൽ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾ 2021 മുതൽ മോസ്കോയിലെ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ…

Read More

‘ഏജൻറ്’ ഞങ്ങൾക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവർത്തിക്കില്ല’; പ്രതികരണവുമായി നിർമാതാവ് അനിൽ സുൻകര

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റി’ന്റെ പരാജയത്തിൽ പ്രതികരണവുമായി നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അനിൽ സുൻകര ട്വിറ്ററിൽ കുറിച്ചു. ‘എല്ലാ കുറ്റങ്ങളും ഞങ്ങൾ തന്നെ ഏറ്റെടുക്കുന്നു. ഇത് വലിയൊരു ദൗത്യമാണെന്ന് ഞങ്ങൾക്ക് അറിയാം. വൻ വിജയം നേടുമെന്ന് കരുതി. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു….

Read More