
വാഹനങ്ങളുടെ ആയുസ് അളക്കാം ; പുതിയ സംവിധാനവുമായി ദുബൈ ആർടിഎ
ദുബൈയിൽ വാഹനങ്ങളുടെ ആയുസ് അളക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചതായി ദുബൈ ആർ.ടി.എ അറിയിച്ചു. വാഹനങ്ങളുടെ ആയുസ് പരിശോധിക്കുന്ന സംവിധാനത്തിൽ റെന്റ് എ കാറുകളുടെ ആയുസാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന് നിബന്ധനയില്ല. വാഹന ഉടമയുടെ തീരുമാനത്തിനനുസരിച്ച് വാഹനം പരിശോധിച്ചാൽ മതി. പരിശോധനക്ക് വിധേയമാകുന്നതിലൂടെ വാഹനത്തിന്റെ ആയുസ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ…