
പ്രായമൊക്കെ വെറും നമ്പറല്ലേ; ഫിറ്റ്നെസ്സ് ഫ്രീക്ക് അമ്മൂമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
അമേരിക്കയിൽ നിന്ന് ബോഡി ബിൽഡറായ ഒരു അമ്മൂമ്മ. പ്രായമൊക്കെ വെറും നമ്പറല്ലേ, എന്ന് വെറുതെ പറയ്യുന്നതല്ല. ഏതു പ്രായത്തിലും വളരെ ആക്റ്റീവായി സ്വന്തം ആഗ്രഹങ്ങൾക്ക് പുറകെ പോകാനും അത് നേടി കാണിക്കുകയും ചെയ്യുന്നർ നിരവധിയുണ്ട്. അമേരിക്കയിൽ നിന്നുള്ള 68 -കാരി മർലിൻ ഫ്ലവേഴ്സും അങ്ങനെയൊരാളാണ്. പ്രൊഫഷണൽ ബോഡി ബിൽഡറാണ് ഈ സൂപ്പർ അമ്മൂമ്മ. പ്രായമൊന്നും ഒന്നിനും ഒരു തടസമല്ല, ആരോഗ്യത്തോടെയിരിക്കാനുള്ള മനസാണ് പ്രധാനം എന്ന് തെളിയിക്കുന്നതാണ് മർലിന്റെ വീഡിയോ.