‘ടിപികേസ് പ്രതികളെ സിപിഎമ്മിന് പേടി’; രൂക്ഷ വിമർശനവുമായി കെ ക രമ

ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്  നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ ക രമ. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം  നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ…

Read More

മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും എല്ലാവർക്കും അറിയാവുന്നതാണ്’; സജി ചെറിയാനെതിരെ ജോസ് കെ മാണി

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണഘടന ചുമതലയിലുള്ളവർ ചടങ്ങുകൾക്ക് ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷന്മാർ അതിൽ പങ്കെടുക്കുന്നതും പുതിയ കീഴ് വഴക്കമല്ലെന്ന്കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ക്ഷണിക്കുന്ന സർക്കാരുകളുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിദ്ധ്യം എന്ന് വിലയിരുത്തേണ്ടതില്ല.  മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും ക്രൈസ്തവ സഭകൾ കേന്ദ്രസർക്കാരിനെതിരെ പരസ്യമായി അറിയിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. കേരള കോൺഗ്രസ് എം പാർട്ടി ഏറ്റവും ആദ്യം മണിപ്പൂർ സന്ദർശിക്കുകയും ക്രൂരമായ വംശഹത്യയ്ക്കെതിരായി അതിശക്തമായ പ്രതിഷേധം…

Read More