മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടില്ലെന്ന് പറയാൻ തന്‍റേടമുണ്ടോ?; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്

വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറേത് തന്നെയാണെന്ന് ഷോൺ ജോർജ്. താൻ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിൻറെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ഷോൺ പറഞ്ഞു. അബൂദബി കൊമേഴ്സ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ ചേർന്നുള്ല അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാൻ ഐസകിന് തൻറേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോൺ ചോദിച്ചു. അല്ലെങ്കിൽ കേസ് കൊടുക്കണമന്നും ഷോൺ ആവശ്യപ്പെട്ടു….

Read More

തദ്ദേശ മന്ത്രി വിദേശ വിനോദയാത്രയിൽ; ‘മഴക്കെടുതിയിൽ ആളുകൾ മരിക്കുമ്പോഴും സർക്കാർ ഇടപെടുന്നില്ല’: എംഎം ഹസ്സൻ

ബാർ കോഴ വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രക്ഷോഭം തുടങ്ങുമെന്നും എംഎം ഹസ്സൻ പറഞ്ഞു. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാർച്ച് നടത്തും. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സൻ പറഞ്ഞു. ശശിതരൂരിൻ്റെ പിഎയിൽ നിന്നും സ്വർണം പിടിച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒട്ടപ്പെട്ടതായി കാണേണ്ട. യുഡിഎഫിൻ്റെ പൂർണ്ണ പിന്തുണയുണ്ട്. ഓരോ ഘടകകക്ഷികളും…

Read More

സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ…

Read More

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ക്രിമിനൽ കേസില്ല

മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്ന് പൊലീസ്. യദു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നടപടികൾ അവസാനിപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. മേയർക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താൽ സി പി എം സഹായത്തേടെ മലയിൻകീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താൻ മുൻകൂർ ജാമ്യാപേക്ഷ…

Read More

ക്യാമറകൊണ്ട് ഒളിഞ്ഞുനോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്: സന്തോഷ് ജോർജ്കുളങ്ങരയെകുറിച്ച് വിനായകൻ

മലയാളികൾക്ക് മുന്നിൽ ലോകത്തെ തുറന്നു കാണിക്കുകയും താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുകയും ചെയ്ത വ്യക്തി സന്തോഷ് ജോർജ് കുളങ്ങര. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ പ്രശംസിച്ചതോടെ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെ ചിലർ വിമർശനം ഉയർത്തിരുന്നു. ഇപ്പോഴിതാ, സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം, ഇദ്ദേഹത്തെ നമ്പരുത്. യുവതീ..യുവാക്കളോട്…….

Read More

ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രിയും പാര്‍ട്ടിയും അദാനിമാരാകുന്നു: കെ സുധാകരന്‍

ജനങ്ങള്‍ കുചേലന്മാരാകുകയും  മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  8 വര്‍ഷത്തെ ഭരണത്തിന്‍റെ  ആകെത്തുകയെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഖജനാവ് കാലിയായി ജനങ്ങള്‍ പിച്ചച്ചട്ടി എടുക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ബീച്ച് ടൂറിസം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. കനത്ത മഴയത്ത് ജീവിതം  വഴിമുട്ടി നില്ക്കുമ്പോള്‍ ലോകകേരള സഭയെന്ന മാമാങ്കത്തിന് വീണ്ടും കോടികള്‍ അനുവദിച്ചു.   ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി…

Read More

ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല; ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല: മോദി

ന്യൂനപക്ഷങ്ങള്‍ക്കെതിരെ താന്‍ ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും മോദി. പ്രതിപക്ഷത്തിന്‍റേത് പ്രീണന രാഷ്ട്രീയമാണ്, കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചത്, കോണ്‍ഗ്രസ് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്നു,  മതാടിസ്ഥാത്തില്‍ സംവരണം ഉണ്ടാകുന്നതിന് അംബേദ്കറും നെഹ്റുവും എതിരായിരുന്നുവെന്നും മോദി. വാര്‍ത്താ ഏജൻസിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിലും യുപിയിലും മോദി നടത്തിയ പ്രസംഗങ്ങള്‍ വലിയ വിവാദമായിരുന്നു. ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ജനങ്ങളുടെ…

Read More

അഭിലാഷ് അട്ടയവും അലിൻ ജോസ് പെരേരയും ഫ്രോഡുകളാണ്: ആറാട്ട് അണ്ണൻ

പുതിയ നിരൂപകൻ എന്ന നിലയിൽ എത്തിയ അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ് എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഫേസ് ബുക്ക് ലൈവിൽ വന്ന് ആരോപിക്കുന്നത്.  ‘മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ടയാണ് അഭിലാഷ്. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാൾ ശ്രമിക്കുന്നത്. പുതിയ സിനിമകൾ പോലും അയാൾ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത് . പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയെ…

Read More

വിരുന്നിൽ കൊക്കെയ്നെന്ന ആരോപണം: കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് ബിജെപി

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ‘എക്സി’ലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. കമൽഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗായിക സുചിത്രയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശതെറ്റുകയാണെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാരായണൻ തിരുപ്പതി രംഗത്തെത്തിയത്. ‘‘സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും…

Read More

75 വയസ്സ് പിന്നിട്ടവർ പദവികളില്‍ വേണ്ടെന്ന് ബിജെപി നയം; എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി: പരിഹസിച്ച് കെജ്രിവാൾ

75ആം വയസ്സിൽ നരേന്ദ്ര മോദി റിട്ടയർ ചെയ്യുമോ എന്ന അരവിന്ദ് കെജ്രിവാളിന്‍റ്  ചോദ്യം ബിജെപിക്കകത്തും പുറത്തും ചർച്ചയാകുന്നു.ഇന്ന് ലക്നൗവില്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചു. 75 വയസ്സ് കഴിഞ്ഞവർ പദവികളില്‍ വേണ്ട എന്നതായിരുന്നു ബിജെപി നയം.എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി.എന്നാല്‍ 75 വയസ്സ് കഴിഞ്ഞാലും താന്‍ മാറില്ലെന്നാണ് മോദിയുടെ നയം.തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ  രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. മോദി റിട്ടയർ ചെയ്യും എന്ന…

Read More