രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി റവ്നീത് സിങ് ബിട്ടുവിനെതിരെ കേസ്

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കേന്ദ്രമന്ത്രി റവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരമെടുത്ത കേസിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബംഗളൂരുവിലാണ് കേന്ദ്രമന്ത്രിക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തത്. രാഹുല്‍ ഗാന്ധി നമ്പര്‍ 1 ഭീകരവാദി എന്ന പരാമര്‍ശമാണ് കേന്ദ്ര മന്ത്രി റവ്നീത് സിങ് ബിട്ടു നടത്തിയത്. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു റവ്നീത് സിങ് ബിട്ടുവിന്റെ വാക്കുകള്‍. കഴിഞ്ഞ ലോക്‌‍സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന റവ്നീത്…

Read More

‘സെക്സ് മാഫിയയുടെ ഭാഗം, കുട്ടികളെ ലൈംഗിക അടിമകളാക്കി’: മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി

മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. ‘‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ…

Read More

രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശങ്ങൾ; എൻഡിഎ നേതാക്കൾക്കെതിരെ പരാതി നൽകി കോൺഗ്രസ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി . ബിജെപി നേതാവ് തർവീന്ദർ സിങ്, ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ്, റെയിൽവേ സഹമന്ത്രി രവനീത് ബിട്ടു, ഉത്തർപ്രദേശിലെ മന്ത്രി രഘു രാജ് സിങ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ഡൽഹി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേതാക്കൾക്കെതിരെ ഭാരത് ന്യായ് സംഹിതയുടെ 351, 352, 353, 61 വകുപ്പുകൾ പ്രകാരം കേസുകൾ റജിസ്റ്റർ…

Read More

ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള…

Read More

കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും: അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ

രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എൽ എ ഭീഷണി മുഴക്കിയത്.

Read More

എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്; സിപിഐക്ക് പിണറിയായെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയെക്കൊണ്ട് ഉടന്‍ നടപടിയെടുപ്പിക്കുമെന്നു വീമ്പടിച്ചു പോയ സിപിഐ പിണറായിയെക്കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുമ്പോഴില്ല. ഇത്ര നാണം കെട്ട് എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്. എഡിജിപിക്കെതിരെ ഒരു ചെറുവിരലനക്കിക്കാന്‍ മൊത്തം എല്‍ഡിഎഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ല. മുഖ്യമന്ത്രിക്കു മേല്‍ എല്‍ഡിഎഫിനേക്കാള്‍ സ്വാധീനമാണ് എഡിജിപിക്ക്. ഈ സ്വാധീനത്തിന്  പിന്നിലെ രഹസ്യമറിയാന്‍ കേരള ജനതയ്ക്കു…

Read More

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ്. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ്…

Read More

ആർഎസ്എസിന്റെ പേരിൽ മുസ്‌ലിങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു: യുഡിഎഫ് – എൽഡിഎഫ് നേതാക്കൾക്കെതിരെ  വിമർശനവുമായി പി.കെ കൃഷ്ണദാസ്

യു.ഡി.എഫ് – എൽ.ഡി.എഫ് നേതാക്കൾക്കെതിരെ വിമർശനവുമായി ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷണദാസ്. ആർ.എസ്.എസിന്റെ പേരിൽ മുസ്‌ലിങ്ങൾക്കിടയിൽ ഭയാശങ്ക സൃഷ്ടിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കുവാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. ഭരണകക്ഷി എം.എൽ.എ. സംസ്ഥാന മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിനെതിരെ ശബ്ദിക്കാതെ എ.ഡി.ജി.പി. എം.ആർ അജിത്കുമാർ ആർ.എസ്.എസ്. നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കണ്ടത് പ്രതിപക്ഷനേതാവ് വലിയ പ്രശ്നമാക്കുമ്പോൾ കോൺഗ്രസ് –…

Read More

ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നിലനില്‍ക്കുന്നത്: കെ.സുധാകരന്‍

ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നില നിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി.ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്‍റെ  പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നു.അതും സ്പീക്കറുടെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ പലരും സിപിഎംബന്ധമുള്ളവരാണ്.അവരെ സംരക്ഷിക്കാൻ ആണ്  റിപ്പോർട്ട് പുറത്ത് വിടുന്നത്. നീട്ടികൊണ്ട് പോയത്.ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് …

Read More

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ  വകുപ്പുകൾ പ്രകാരമാണ് കേസ്.   ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം…

Read More