
ഇ.പി ജയരാജന്റെ എം.എൽ.എ ഫണ്ട് വകമാറ്റി ചെലവാക്കിയതായി എ.ജി
ഇ.പി. ജയരാജൻ എം.എൽ.എ.യായിരുന്ന കാലത്ത് മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റിയതായി എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ചെലവാക്കിയ 2.10 കോടിയിൽ 80 ലക്ഷം രൂപയ്ക്ക് രേഖകളില്ല. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയിൽ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കോടികൾ ചെലവഴിച്ചത് ലിസ്റ്റിലില്ലാത്ത പദ്ധതിക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സർക്കാർ നിർദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ മുട്ട-പാൽ എന്നിവ…