പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുന്നു: വിമര്‍ശനവുമായി രാഹുൽ ഗാന്ധി

അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. രാഹുലിന്‍റെ ആരോപണം ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.  ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്. കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു….

Read More

കോണ്‍ഗ്രസ് എ.കെ.ജി സെന്ററില്‍ അറിയിച്ചിട്ടല്ല ആളുകളെ ക്ഷണിക്കുന്നത്: വി.ഡി സതീശന്‍

എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പി.ആര്‍. ഏജന്‍സിയെക്കുറിച്ച് തന്നോട് പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ‘സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ്…

Read More

സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ട്, സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാൻ ചിലരുടെ ശ്രമം: പിഎംഎ സലാം

ഒരു വിഭാഗം സമസ്ത നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചു. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നതിന് കാരണം താൻ പറഞ്ഞത് കൊള്ളേണ്ടവർക്ക് കൊണ്ടത് കൊണ്ടാണ്. താൻ സമസ്ത വിശ്വാസി അല്ല. അതിൽ എന്താണ്, ആർക്കാണ് പ്രശ്നം? താൻ നടത്തിയ പരസ്യ…

Read More

വിമാനത്തിൽ യുവാവിൻ്റെ നഗ്നതാപ്രദർശനം; യാത്രക്കാരിയുടെ പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പൂണെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഇയാള്‍ നഗ്നതാപ്രദർശനം നടത്തിയെന്നും സ്വയംഭോഗം ചെയ്‌തെന്നുമാണ് പരാതി. തിങ്കളാഴ്ച പൂണെയില്‍നിന്ന് നഗ്നതാപ്രദർശനം വന്ന വിമാനത്തിലായിരുന്നു സംഭവം. പൂണെയില്‍നിന്ന് യാത്രതിരിച്ച വിമാനത്തില്‍  പരാതിക്കാരിയായ അധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്. പിതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായാണ് പരാതിക്കാരിയായ 40-കാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എന്‍ജിനീയറായ ഫിറോസിന്റെ യാത്ര. പൂണെയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താന്‍…

Read More

ഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം

എന്‍ഡിഎ സഖ്യത്തില്‍ ചേർന്നതിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും മാത്യു ടി. തോമസ് പറഞ്ഞു. 2006ലും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ജെഡിഎസ്. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്. ഈ മാസം 7നു ചേരുന്ന സംസ്ഥാനസമിതി…

Read More

അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും 5 ലക്ഷം തട്ടി

ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും അഭിഭാഷകൻ പറഞ്ഞു. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി…

Read More

ലഹരിക്കെതിരേ സംസ്ഥാന വ്യാപക പരിശോധന; 244 പേര്‍ അറസ്റ്റില്‍

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. തിരുവനന്തപുരം റൂറലില്‍മാത്രം 48 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട 38 പേരെ കരുതല്‍…

Read More

ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കെ.എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.  മന്ത്രി വീണ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള…

Read More

ഉദയനിധി സ്റ്റാലിനും തമിഴ്നാട് സർക്കാരിനും സുപ്രിംകോടതി നോട്ടീസ്

സനാതന ധർമത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനും, തമിഴ്‌നാട് സർക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും, കോടതിയെ പൊലീസ് സ്റ്റേഷനാക്കുകയാണോ എന്നും സുപ്രിംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജിക്കൊപ്പം ഈ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു. “ചില കാര്യങ്ങൾ എതിർക്കാനാകില്ല. അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ തുടങ്ങിയവയെ നമുക്ക് എതിർക്കാനാകില്ല. നമ്മൾ അത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതന ധർമ്മത്തെയും ഉന്മൂലനം ചെയ്യേണ്ടത്. സാമൂഹിക നീതിക്കും…

Read More

മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുത്: കെ.എം ഷാജി

നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. ദയവ് ചെയ്ത് മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്ര​ഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ…

Read More