‘ദേശാഭിമാനി വ്യാജരേഖ ചമച്ചെന്ന് വ്യക്തമായി’; പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ

അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. സംഭവത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും കൂട്ടിച്ചേർത്തു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.  കേരളത്തിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്ന് വിതരണം സ്തംഭിച്ച നിലയിലാണ്….

Read More

‘വീഞ്ഞ്, കേക്ക്’ പ്രയോഗം പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ

മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍. വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ വര്‍ശം 700 ഓളം ആക്രമണങ്ങള്‍ നടന്നു. മണിപ്പൂരിന്‍റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ വന്‍ പരാജനയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി ഉണ്ടായില്ലെന്നും മന്ത്രി വിമര്‍ശിച്ചു. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ല….

Read More

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രചാരണങ്ങൾ നടത്തുന്നവർ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.

Read More

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണം: എന്‍എസ്എസ് പ്രമേയം

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു.  വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെന്‍സസ് എന്നാണ് എന്‍എസ്എസിന്‍റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതല്‍ മോശമാകാന്‍ ജാതി സെന്‍സസും ജാതി സംവരണവും…

Read More

സജി ചെറിയാന്‍റെ   വാക്കുകൾക്ക് പക്വത  ഇല്ല. ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം  പ്രസ്താവന  ഉണ്ടാകുന്നത്  ശരിയല്ല; കെസിബിസി

സജി ചെറിയാന്‍റെ  പ്രസ്താവനയിൽ  ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി  വക്താവ് ഫാദര്‍ ജേക്കബ് പാലപ്പിള്ളി. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ പ്രതികരിക്കുകയായിരുന്നു  കെസിബിസി വക്താവ്. സുപ്രധാന  സ്ഥാനങ്ങളിൽ  ഉള്ളവർ  വാക്കുകളിൽ  മിതത്വ പുലർത്തണം.ഭരങ്ങഘടനയെ  മാനിക്കാത്തതിന്‍റെ   പേരിൽ മന്ത്രി  സ്ഥാനം പോയ ആളാണ് സജി ചെറിയാൻ. സമൂഹത്തിൽ  ഉന്നത  സ്ഥാനത്തുള്ളവരെ  അധിക്ഷേപിക്കാന്‍  ഇവരുടെ കൈയ്യിൽ ഒരു നിഘണ്ടു ഉണ്ട്. ആസ്കൂളിൽ  നിന്ന് വരുന്ന  ആളാണ് സജി ചെറിയാൻ. ബിഷപ്പുമാർ  പങ്കെടുത്തത്  പ്രധാനമന്ത്രി  വിളിച്ച  യോഗത്തിലാണ്….

Read More

 വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി കെഎസ്‌ഇബി

‘എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കു’മെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. അതിനാൽ, ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ ബന്ധപ്പെടണമെന്നും കെഎസ്ഇബി ഫേസ്‌ബുക്ക് പോസ്റ്രിലൂടെ അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ…

Read More

സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്നെല്ലാം അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്; നിഖില വിമൽ

വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ ഒരാളാണ് നിഖില വിമൽ. അവർ നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ചിലപ്പോൾ ഇതിന്റെ പേരിൽ വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുകയാണ് നിഖില. നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണെന്ന് നിഖില പറയുന്നു….

Read More

ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്; എസ്എഫ്ഐ പ്രവർത്തകനെതിരെ കേസ്

 രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. ചൂണ്ടി ഭാരത്‌മാത ലോ കോളജ് അവസാനവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അദീൻ നാസറിനെതിരെ (25) ആണ് എടത്തല പൊലീസ് കേസെടുത്തത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി. 21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്. അദീനെതിരെ നടപടിയെടുക്കാൻ വിദ്യാർഥികൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം,…

Read More

നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ സംഭവം; കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു

 നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്‍സണ്‍ എന്നിവരുടെ പരാതിയിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്. ഈ മാസം 10-ന് പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വച്ചാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്. ഇവര്‍ ബസ്സിനുനേരെ ഷൂ എറിയുന്നതിന്റെയും തുടര്‍ന്ന് പോലീസ് ഇവരെ ക്രൂരമായി…

Read More

മോദിയ്ക്കും പിണറായിക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധമെന്ന് മുരളീധരൻ

ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. എംവി ഗോവിന്ദൻ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. നവ കേരള സദസ്സ് പത്തുനിലയിൽ പൊട്ടിയതിന്റെ ക്ഷീണം തീർക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ യുവമോർച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പൊലീസ് നടപടിയെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി…

Read More