ദി ഹിന്ദു പത്രത്തിൽ വന്ന വിവാ​ദഭാ​ഗം എഴുതിച്ചേർത്തത് മുഖ്യമന്ത്രിയുടെ അറിവോടെ; ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?: സതീശൻ

മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?. ഡൽഹിയിലെ ഏമാൻമാരെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത ഇടതുമുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിന് കാരണമാകുകയാണ്. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ ഏതെങ്കിലും ഒരു സമരം ഓർക്കുന്നുണ്ടോയെന്നും…

Read More

സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറി; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

 ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായി ഉണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ…

Read More

ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകം; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‍മെന്‍റ് നടത്തി: പി.വി അന്‍വര്‍

ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.  അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി  32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്….

Read More

‘ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’; പി.വി അൻവറിനെതിരെ പൊലീസ് കേസ്

പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.  കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും…

Read More

നിർമ്മല സീതാരാമനെതിരെ കേസ്; ഇലക്ട്രിക് ബോണ്ട്‌ വഴി പണം തട്ടി എന്ന് പരാതി

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിര്‍മല സീതാരാമനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. നിര്‍മല സീതാരാമനെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനാധികാര സംഘര്‍ഷ സംഘടനയുടെ അംഗമായ ആദര്‍ശ് അയ്യരാണ് നിര്‍മല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും…

Read More

ഇ.പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇപി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.  കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹർജിയെന്ന് വിലയിരുത്തിയാണ് ഹർജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങൾ കോൺഗ്രസാണോ സിപിഎം ആണോ എന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകനോട് ആരാഞ്ഞു.

Read More

സിദ്ദീഖിനെ പിടികൂടുന്നതിൽ അമാന്തം; പൊലീസിനെതിരെ വീണ്ടും സിപിഐ

പൊലീസിനെതിരെ വീണ്ടും സിപിഐ. ബലാത്സംഗ കേസിൽ സിദ്ദീഖിനെ പിടികൂടുന്നതിൽ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്ന് ജനയുഗം എഡിറ്റോറിയൽ. സിദ്ദീഖിന്‍റെ കാര്യത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതിജീവിതമാർക്ക് നീതി ലഭ്യമാക്കാൻ നിയമനടപടികൾ ശക്തമാക്കണം. അന്വേഷണസംഘം ഉണർന്ന് പ്രവർത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. ‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്‍ക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പൊലീസിനെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. പീഡന പരാതിയില്‍ കഴിഞ്ഞദിവസം മൂന്ന് പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാഭാരവാഹിയുമായ ഇടവേള ബാബുവിനെയും…

Read More

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണ്; കടുത്ത വിമർശനവുമായി സുപ്രീം കോടതി

എന്‍ആര്‍ഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി .മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി  നിരീക്ഷിച്ചു ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പഞ്ചാബിൽ നിന്നുള്ള കേസിലാണ് കോടതി വിമർശനം. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിർദ്ദേശം അടുത്തിടെ   കോടതിയിൽ നിന്ന്…

Read More

കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്ന; നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ: വിമർശിച്ച്  ആര്‍.ബിന്ദു

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്‍.ബിന്ദു രംഗത്ത്. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്നാണ് ബിന്ദുവിന്റെ വിമർശനം. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞുവെന്നും ബിന്ദു പറഞ്ഞു. മന്ത്രി ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അന്നയുടെ വേദനാകരമായ ജീവൻ വെടിയലിന്റെ ഉത്തരവാദിത്തം അവളിലും അവളുടെ…

Read More

പൂരം കലക്കിയ ആളെയാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചത്; പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല: കെ. മുരളീധരന്‍

പൂരം കലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ. മുരളീധരന്‍. പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല. യോഗി ആദിത്യനാഥിനേക്കാൾ ഇപ്പോൾ ആർഎസിഎസിന് വിശ്വാസം പിണറായിയെ ആണ്. പൂരം കലക്കിയ ആളെയാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചത്. തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരൻ പരിഹസിച്ചു. എന്തിനാണ് പൂരപ്പറമ്പിലേക്ക് ആംബുലൻസ് കൊണ്ട് വന്നത്. ഒരു സ്ഥാനാർത്ഥിക്ക് വരാൻ ശവശരീരം മാത്രം കയറ്റുന്ന…

Read More