ശമ്പളം മുടങ്ങിയതിന് തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആർടിസി ജീവനക്കാരൻ; പിന്തുണയുമായി സഹപ്രവര്‍ത്തകരും

കെഎസ് ആർടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു. പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു. മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ്…

Read More

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; നിയമപോരാട്ടം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാനമന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും. മുൻപ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. നിയമം തന്നെ ഭരണഘടന വിരുദ്ധമെന്നാകും കേരളം സുപ്രീംകോടതിയിൽ‌ ചൂണ്ടിക്കാട്ടുക. സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അഭിഭാഷകരുമായുള്ള ചർച്ചകൾക്കായി എജി ഡൽഹിയിലാണുള്ളത്.  സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ്…

Read More

മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ; വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് വിജയുടെ പാര്‍ട്ടി

തമിഴ്നാട്ടില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ( സിഎഎ) വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി ‘തമിഴക വെട്രി കഴകം’. സിഎഎ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയുടെ പാര്‍ട്ടി ആദ്യമായി നിലപാടെടുക്കുന്ന വിഷയമാണ് സിഎഎ. ഇതിന് പിന്നാലെ വിജയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നുവരികയായിരുന്നു. സൈബര്‍ ആക്രമണം കടുക്കുന്നതിനിടെയാണ് വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച്  ‘തമിഴക വെട്രി കഴകം’ മറുപടി നല്‍കുന്നത്.  മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാവുക എന്നും സിഎഎ തമിഴ്‍നാട്ടില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പ്…

Read More

പൗരത്വ നിയമ ഭേദഗതി നിയമം; രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മോദിയുടെ കോലം കത്തിച്ചു

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ മോദിയുടെ കോലം കത്തിച്ചു. ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വടിയും കമ്പുമെറിഞ്ഞു. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് ട്രെയിന്‍ തടഞ്ഞാണ് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. സിഎഎയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. യുവജനസംഘടനകളും വിദ്യാര്‍ത്ഥി…

Read More

പൗരത്വ നിയമ ഭേദഗതി: വൻ പ്രതിഷേധം, അസമിൽ ഹർത്താൽ; അംഗീകരിക്കാനാവില്ലെന്ന് നടൻ‌ വിജയ്‌

പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ‌ വിജയ്‌യും രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി…

Read More

പൗരത്വ നിയമ ഭേദഗതി; സംസ്ഥാന വ്യാപക പ്രക്ഷോഭവുമായി എൽഡിഎഫും യുഡിഎഫും

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കും. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ വന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് പിന്നാലെ ഇന്നലെ കേരളത്തിൽ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; നേർക്ക് നേർ മത്സരിക്കാൻ ദമ്പതികൾ

പശ്ചിമ ബം​ഗാളിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ  തൃണമൂലിന്റെ സുജ മണ്ഡാൽ മത്സരിക്കുന്നത് ബിജെപി നേതാവായ സൗമിത്ര ഖാനോടാണ്.  സുജ മണ്ഡാലിന്റെ മുൻ ഭർത്താവാണ് എതിർസ്ഥാനാർത്ഥിയായ സൗമിത്ര ഖാൻ. ബിഷ്ണുപൂർ മണ്ഡലത്തിലാണ് ഈ മുൻ ദമ്പതികൾ നേർക്കുനേർ എത്തുന്നത്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ബിജെപിയാണ്. ഇന്നലെ എതിർ സ്ഥാനാർത്ഥിയായി സുജ മണ്ഡാലിനെ തൃണമൂലും പ്രഖ്യാപിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഇരുവരും വേർപിരിഞ്ഞത്. സുജ മണ്ഡാൽ തൃണമൂലിൽ ചേർന്നതിന് പിന്നാലെയായിരുന്നു സൗമിത്ര ഖാന്റെ വിവാഹമോചന പ്രഖ്യാപനം. 2019…

Read More

ഇ.പി ജയരാജന്‍ തന്നെ ബിജെപിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്; കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട് തുറപ്പിക്കാന്‍: രമേശ് ചെന്നിത്തല

കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട്  തുറപ്പിക്കാനെന്ന്  രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ ദുരാഗ്രഹത്തിന് വളം വെച്ചുകൊടുക്കുന്ന പ്രസ്താവനയാണ് ഇ.പി ജയരാജന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായി പോയി; മാങ്കൂട്ടത്തിലിനെതിരെ ടി പദ്മനാഭൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനെതിരെ നടത്തിയ പദ പ്രയോഗത്തിനെതിരെ സാഹിത്യകാരൻ ടി പദ്മനാഭൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്നാണ് പദ്മനാഭൻ പറഞ്ഞത്. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുമെന്നും പദ്മനാഭൻ വ്യക്തമാക്കി.

Read More

കേരളത്തിൽ ഒരു തമിഴ് പടവും മലയാളികൾ വിജയിപ്പിക്കാറില്ല: നടി മേഘന

മലയാളി പ്രേക്ഷകരേയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച് മലയാളി നടി മേഘ്ന എല്ലെൻ. കേരളത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്ര ചർച്ചയാകുന്നില്ലെന്നും അതിനും മാത്രം സംഭവമല്ല ഈ ചിത്രമെന്നുമാണ് മേഘ്ന പറയുന്നത്. തമിഴ്‌നാട്ടുകാര്‍ എന്തിനാണ് ഈ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും നടി ചോദിച്ചു. കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്‌ന മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. എന്തിനാണ് ഒരു മലയാള…

Read More