
ബന്ദികളുടെ മോചനം നീളുന്നു: ജറുസലേമിൽ നെതന്യാഹുവിനെതിരെ പ്രതിഷേധറാലികൾ
ജറുസലേമിൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികൾ. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ്ങൾ ആവർത്തിമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒക്ടോബർ 7ന് ഹമാസ് ആക്രമിച്ച സമയത്ത് ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ ശക്തമായിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് ഇപ്പുറം അതല്ല ജറുസലേമിൽ നിന്നുള്ള കാഴ്ചകളെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് തെരുവുകളിലെത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപാത തടഞ്ഞ പ്രതിഷേധക്കാർക്ക്…