എസ്എഫ്ഐ നടത്തിയത് ആക്രമണം; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി: ഗവർണർ

തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്.  പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ​ഗവർണർ വ്യക്തമാക്കി.  രാജ്ഭവന് കിട്ടേണ്ട പണം…

Read More

ഭക്ഷണംപോലും രാഷ്ട്രീയമാക്കാൻ ശ്രമം; ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണം: ഇ.ഡിക്കെതിരെ കേജ്‌രിവാൾ കോടതിയിൽ

തന്റെ ഭക്ഷണം പോലും രാഷ്ട്രീയവൽക്കരിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ പറഞ്ഞു. ഡോക്ടർ നിർദേശിച്ച ഭക്ഷണക്രമമാണു താൻ പിന്തുടരുന്നതെന്നും ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹമുള്ളതിനാൽ ഡോക്ടറുമായി എല്ലാ ദിവസവും വിഡിയോ കോൺഫറൻസിങ് നടത്താൻ അനുമതി തേടി കേജ്‌രിവാൾ നൽകിയ ഹർജി, ഇ.ഡി സ്പെഷൽ കോടതി പരിഗണിച്ചപ്പോഴായിരുന്നു ഈ വാദങ്ങൾ. വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി. അരവിന്ദ് കേജ്‌രിവാളിനു ജയിൽ അധികൃതർ…

Read More

‘വീട്ടുവോട്ട്’: കണ്ണൂരിൽ സിപിഎം ഏജന്റ് അടക്കം 6 പേർക്കെതിരെ കേസ്; പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്യാശ്ശേരിയിൽ ‘വീട്ടുവോട്ടി’ൽ അനധികൃതമായി ഇടപെട്ട സിപിഎം ബൂത്ത് ഏജന്റ് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസ്. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെയാണ് പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തത്. പോളിങ് ഉദ്യോഗസ്ഥരെയും വിഡിയോഗ്രഫറെയും തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്നു കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.  കാസർകോട്…

Read More

കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റ്: കെ സുധാകരൻ

കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത്തരത്തിൽ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായെന്നും കെ സുധാകരൻ പറഞ്ഞു. വീട്ടിലെത്തി വോട്ട് സിപിഐഎം ദുരുപയോ​ഗം ചെയ്യുന്നുവെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ യുഡിഎഫ് പരാതി നൽകും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും…

Read More

പ്രിയ വർഗീസിന് എതിരായ ഹർജി; അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ…

Read More

സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ  പോലീസ് ഓഫീസർ,…

Read More

വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

വിദ്വേഷ പ്രസംഗത്തില്‍ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാനാണെന്ന് ക്ഷമ മുഹമ്മദ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ…

Read More

ലോക്സഭാ തിര‍ഞ്ഞെടുപ്പ്; വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിമെന്ന് പരാതി

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിമെന്ന് പരാതി. വോട്ട് ചെയ്ത് ബോക്‌സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായാണ് പരാതി. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. തിരികെയെടുത്ത ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജില്ലാ വരണാധികാരികൂടിയായ…

Read More

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പരാതിയിൽ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട്  നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം  ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.  നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം…

Read More

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തെ പ്രോഗ്രസ് കാർ‌ഡ് വച്ച് വോട്ടു ചോദിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി…

Read More