അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് എംബി രാജേഷ് പറയുന്നത്; പ്രതികരണവുമായി സതീശൻ

തദ്ദേശ മന്ത്രിയുമായുള്ള കത്ത് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് എംബി രാജേഷ് പറയുന്നത്. മഴക്കാല പൂർവ്വ ശുചീകരണത്തിൽ സര്‍ക്കാരിന് വൻ വീഴ്ച.ഹരിത കർമ്മ സേനയോട് ഒരു വിരോധവും ഇല്ല. സേവനങ്ങൾക്ക് യൂസർഫീ നിർബന്ധമാക്കിയ സർക്കാരിന്‍റെ  നടപടി തെറ്റാണ്. വിവാദങ്ങളിലേക്ക് ഹരിത കർമ്മ സേനയെ വലിച്ചിടുന്നത് കുശാഗ്ര ബുദ്ധിയാണ്. മറുപടി പറയാൻ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാൻ വിനിയോഗിക്കാമായിരുന്നു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണ്ണമായും സഹകരിക്കും….

Read More

സോണിയാ ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി തെലങ്കാനയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. റായ്‍ബറേലി വിട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഡൽഹിയിലെത്തിയ രേവന്ത് റെഡ്ഡി ഇക്കാര്യമഭ്യർത്ഥിച്ച് രാഹുലിനെയും സോണിയയെയും കണ്ടു. ജാർഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ വച്ചാണ് രാഹുൽ ​ഗാന്ധിയുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച…

Read More

കമ്മ്യൂണിസം മുതലാളിത്തത്തിന് കൂടുതല്‍ മാനുഷികത നല്‍കി: പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസി

കമ്മ്യൂണിസം മുതലാളിത്തത്തിന് കൂടുതല്‍ മാനുഷിക മുഖം നല്‍കിയതായി പ്രശസ്ത പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസി. ‘കമ്മ്യൂണിസം എന്ന ആശയത്തിന് ഞാന്‍ എതിരാണെങ്കിലും അത് മനുഷ്യരാശിക്ക് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ സാധിക്കില്ല. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ലോകത്ത് അങ്ങോളമിങ്ങോളം ഉയര്‍ന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ മാര്‍ക്‌സിസത്താല്‍ പ്രചോദിതമായി ഉണ്ടായതാണ്,’ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഐ.ഐ.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തനിക്ക് നല്‍കാന്‍ തീരുമാനിച്ചതിനെ ആദരവോടെ കാണുന്നു. ‘അത്…

Read More

മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തുന്നു: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരൻ വിമർശിച്ചു. നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമർശിച്ചു. കോടതി നോട്ടീസ് നൽകിയ സ്ഥിതിക്കു നടപടികൾ നടക്കട്ടെ. പിണറായി വിജയൻ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ആണ് പണം വാങ്ങിയതെങ്കിൽ വിമർശിക്കില്ലായിരുന്നു. സമ്മേളനങ്ങൾക്ക് പാർട്ടികൾ പണം…

Read More

ഫണ്ട് തിരിമറി: പി.കെ ശശിക്കെതിരെ വീണ്ടും സിപിഎം അന്വേഷണം

പാർട്ടിഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ വീണ്ടും അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണച്ചുമതല. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ നേരിട്ടെത്തി വിവരം ശേഖരിച്ച് പാർട്ടിക്ക് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തേ, ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

Read More

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വമ്പന്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്ത് യുഡിഎഫ്

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വമ്പന്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്ത് യുഡിഎഫ്. പിണറായി ഭരണത്തിനെതിരെയുള്ള പൗര വിചാരണ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. കേരളപ്പിറവി ദിനം മുതല്‍ ഡിസംബര്‍ രണ്ടാം വാരം വരെ നീളുന്ന പ്രതിഷേധ പരിപാടികളിലേക്കാണ് കോണ്‍ഗ്രസും യുഡിഎഫും  കടക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയിലെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ തുടങ്ങുന്ന പ്രതിഷേധം ഡിസംബര്‍ രണ്ടാം വാരത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ വരെ നീളും.  വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്  അരിക്കും…

Read More