വീണ്ടും പടയപ്പയുടെ അക്രമം; മാട്ടുപ്പെട്ടിയിൽ ഴിയോര കടകൾ തകർത്തു: ജാഗ്രതാ നിർദേശം

മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ അക്രമം. വീണ്ടും വഴിയോര കടകൾ തകർത്തു. കഴിഞ്ഞ ദിവസവും ആന മാട്ടുപ്പെട്ടിയിൽ അക്രമം നടത്തിയിരുന്നു. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ മാട്ടുപ്പെട്ടിയിലെ ഇക്കോ പോയിന്‍റിൽ പടയപ്പയെത്തി കട ആക്രമിച്ചിരുന്നു. പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി ഓടിച്ചെങ്കിലും വീണ്ടും രാത്രി തിരികെയെത്തി. രണ്ട് വഴിയോര കടകള്‍ തകർക്കുകയും ചെയ്തു. കരിക്ക്…

Read More

മൂന്നാറില്‍ വീണ്ടും ‘പടയപ്പ’യുടെ ആക്രമണം ; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്ത് ആക്രമണം

മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് കാട്ടാനയുടെ ആക്രമണം. ടൂറിസ്റ്റുകളുടെ കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.  മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടക്കുന്നത്. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അതിനാല്‍ തന്നെ ആളപായമൊന്നുമുണ്ടായില്ല. എന്നാല്‍ മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് തലവേദന കൂടുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ അത് പ്രദേശത്തെ ടൂറിസത്തെ…

Read More

കണ്ണൂരിൽ ഇത്തവണ പോരാട്ടത്തിന് കെ. സുധാകരൻ; മത്സരിക്കാൻ എഐസിസി നിർദ്ദേശം

ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ  തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന്…

Read More

ബാലതാരമായെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ

ഇന്ത്യൻ‌ വെള്ളിത്തിരയിലെ അസാമാന്യപ്രതിഭയുള്ള അഭിനേത്രിയാണ് ഖുശ്ബു. നിരവധി ഹിറ്റ് മലയാള സിനിമകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ഹിന്ദിയിലെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ എത്തുകയാണ്. ‌ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു. തമിഴ്നാട്ടിൽ അവരുടെ പേരിൽ ക്ഷേത്രം വരെയുണ്ട്. സി​നി​മ​യ്ക്ക് പു​റ​മെ സീ​രി​യ​ലു​ക​ളും ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളും താ​രം ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ലും സജീവമാണു താരം. ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കുന്ന താരം വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.  1992 ല്‍…

Read More

ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

കിറ്റക്സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക്…

Read More

‘മമ്മൂട്ടിയെ പോലെ അർഹരെ തഴഞ്ഞു’; പദ്മ അവാർഡ് നിർണയത്തിനെതിരെ സതീശൻ

പദ്മ പുരസ്കാരത്തിൽ നിന്ന് അർഹരെ തഴഞ്ഞുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  മമ്മൂട്ടിക്കും, ശ്രീകുമാരൻ തമ്പിക്കും പദ്മ പുരസ്കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്താണ്. 1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്തെന്ന് സതീശൻ ചോദിക്കുന്നു.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം  ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ…

Read More

മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍, ചുരാചന്ദ്‌പൂരില്‍ 4 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്.ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികള്‍ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സാഹചര്യം മോശമാകുമെന്ന് ഇവ‍ര്‍ മുന്നറിയിപ്പ് നല്‍കി. കുക്കികളുടെ എസ് ടി പദവി…

Read More

തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത്’: കെ.ബി ഗണേഷ്

മന്ത്രിയാക്കാന്‍ തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. തിരുവനന്തപുരത്ത് എല്‍.ഡി.എഫ്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച അദ്ദേഹം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത് എന്നും പറഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇനി മൗനമാണെന്നും ഇനി അങ്ങനെ വിമര്‍ശിക്കാന്‍ പറ്റില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘വീണ്ടും മന്ത്രിയാക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചു. ഒത്തിരി സന്തോഷമുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണയുണ്ടാകണം. വെറുതേ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുത്. ഞാനൊന്നിനുമുള്ള ആളല്ല….

Read More

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും.   ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15 വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.   

Read More

ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി

എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി. ഇത് 37–ാം തവണയാണ് ലാവ്‌ലിൻ ഹർജി മാറ്റിവയ്ക്കുന്നത്. ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ കഴിഞ്ഞ 11ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവു മൂലം പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ 9–ാം നമ്പർ ആയാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഒരിക്കൽക്കൂടി മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഹർജി പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ഈ…

Read More