കേരളത്തിൽ വേനല്‍ മഴ തുടരാന്‍ സാധ്യത; ഉച്ചവരെ കനത്ത ചൂട്, ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത

കേരളത്തിൽ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.  എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഉച്ച വരെ കനത്ത ചൂടായിരിക്കും അനുഭവപ്പെടുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ…

Read More