
ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ
കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. ഒക്ടോബര്‍ 14 നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…