മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ

വംശീയ കലാപം തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലെ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ അഥവാ പ്രത്യേക സായുധാധികാര നിയമം ഏർപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാംഗ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവയാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ സ്‌റ്റേഷൻ പരിധികൾ. ഒക്‌ടോബർ ഒന്നിന് മണിപ്പൂർ സർക്കാർ 19 സ്‌റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്തുടനീളം അഫ്‌സ്പ ഏർപ്പെടുത്തിയിരുന്നു….

Read More

അരുണാചലിലും നാഗാലാൻഡിലും അഫ്സ്പ ആറ് മാസത്തേക്കുകൂടി നീട്ടി; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

അരുചാൽപ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമായ ‘അഫ്സ്പ’ (AFSPA) ആറ് മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നാഗാലാൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിയത്. സായുധ സേനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അഫ്സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ ‘അസ്വസ്ഥമായ പ്രദേശം’ എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. ഇത്തരത്തിൽ അഫ്സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകൾക്ക് പൊതു ക്രമസമാധാന…

Read More