അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്താനിൽ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കറ്റവർക്ക് എളുപ്പത്തിൽ ഭേദമാകട്ടെയെന്നും മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000ത്തിലധികം പേർ മരിക്കുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തന്നാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

Read More

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: മരണം നൂറുകവിഞ്ഞു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 120 ആയി.ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ എണ്ണം 500 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും. ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യ ഭൂകമ്പത്തിനുശേഷം റിക്ടർ സ്കെയിലിൽ 6.3, 5.9, 5.5 തീവ്രതയുള്ള മൂന്ന് തുടർചലനങ്ങളും ഉണ്ടായി. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ…

Read More

ഏഷ്യൻ ഗെയിംസ് ; പുരുഷ ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ, എതിരാളികൾ ഇന്ത്യ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. 4 വിക്കറ്റിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാൻ്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ തകർപ്പൻ ബൗളിംഗിലൂടെ പിടിച്ചുകെട്ടാൻ അഫ്ഗാനിസ്താനു സാധിച്ചു. മിർസ ബൈഗിനെ നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാൻ വിക്കറ്റ് വേട്ട…

Read More