വാട്ടര്‍ മെട്രോ ഇനി തലസ്ഥാനത്തേക്ക്

മിതമായ നിരക്കില്‍ നൂതനജലഗതാഗത സംവിധാനമൊരുക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ ഇനി തലസ്ഥാനവാസികള്‍ക്കും കണ്ടറിയാം. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിളിച്ചോതുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രോ കൊച്ചി വിടുന്നത്. വാട്ടര്‍ മെട്രോ യാനത്തെ തലസ്ഥാനവാസികള്‍ക്കായി പുത്തരിക്കണ്ടം മൈതാനിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന അതേ ബോട്ടാണ് ഇവിടേയ്ക്ക് എത്തിക്കുക. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ അരങ്ങേറുന്ന കേരളീയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായാണ് വാട്ടര്‍ മെട്രോ ബോട്ട് പുത്തരിക്കണ്ടത്തുള്ള പ്രധാന വേദിയിലെത്തുക. കേരളീയത്തിന്റെ പ്രധാന ആശയമായ ജലസംരക്ഷണ ക്യാംമ്ബയിനിന്റെ…

Read More