വിമത ശല്യം ബാധിക്കില്ല; പാലക്കാട് ഷാഫി ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് കെ.സി വേണുഗോപാൽ

പാലക്കാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടത്. പാലക്കാട് കഴിഞ്ഞ തവണ പോരാട്ടം ബിജെപിയുമായിട്ടായിരുന്നു. ഇത്തവണയും ബിജെപി പാലക്കാട് ജയിക്കില്ല. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്താകാന്‍ ശ്രമിക്കട്ടെ. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പാലക്കട്ടെ ഒരു വിമത ശല്യവും കോൺഗ്രസ്‌ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

പത്മജ ബിജെപി യിൽ പോകുന്നത് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ കോൺ​ഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ മകൾക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയെന്ന് വിശദമാക്കിയ രമേശ് ചെന്നിത്തല പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല.  പാർട്ടി ഉള്ളപ്പോൾ മാത്രമാണ് പാർട്ടിക്കാർ കൂടെ നിൽക്കുക. കോൺഗ്രസ്‌…

Read More

അമേരിക്കയടക്കം രാജ്യങ്ങളിൽ ജിപേ സേവനം അവസാനിപ്പിക്കനൊരുങ്ങി ഗൂഗിൾ

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ​ഗൂ​ഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ​ഗൂഗിൾ പേ ഇപ്പോൾ‌ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ​ഗൂ​ഗിളിന്റെ തീരുമാനം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ….

Read More