പ്രതിമാസ വരുമാനം 35,600 ദിര്‍ഹം; വ്യാജ പ്രചരണത്തിനെതിരെ മുന്നറിയിപ്പ് നൽകി ‘സാലിക്’

സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് അറിയിച്ചു. നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാര്‍ക്ക് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്‌സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് എന്നിവയിൽ ഉപഭോക്താക്കളും നിക്ഷേപകരും ജാഗ്രത പാലിക്കണമെന്ന് സാലിക് പ്രസ്താവനയിൽ പറയുന്നു. ടോള്‍ ഓപ്പറേറ്റര്‍ ഉപഭോക്താക്കളോട് എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്ന്…

Read More