ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ഉറപ്പാക്കണം; വിദേശത്തേക്ക് പോകുന്നവര്‍ക്ക് നിര്‍ദേശവുമായി നോര്‍ക്ക

വിദേശ യാത്ര നടത്തുന്നവര്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദ്ദേശം. വിസിറ്റിംഗ്, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷ്വറന്‍സ്. വയസ്, യാത്രയുടെ കാലയളവ്, രാജ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. പോളിസി പരിരക്ഷ എന്തിനൊക്കെയുണ്ടെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. നഷ്ടപരിഹാരത്തിനായി ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഹോട്ട്ലൈനില്‍ ബന്ധപ്പെടണം. തദ്ദേശീയ പൊലീസ്, എംബസി, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം. ബാഗേജ് മോഷണം,…

Read More

തിരുപ്പതി ലഡു വിവാദം; വിശ്വാസികളോട് ‘വിശുദ്ധി’ പാലിക്കണമെന്ന് ക്ഷേത്ര അധികൃതര്‍

തിരുപ്പതി ലഡു വിവാദത്തിനു പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങളിൽ വിശ്വാസികൾ കൊണ്ടുവരുന്ന പ്രസാദത്തിന് നിയന്ത്രണം. നിവേദ്യമായി സമർപ്പിക്കാൻ വിശ്വാസികൾ കൊണ്ടുവരുന്ന മധുരപലഹാരങ്ങളും മറ്റ് പാകംചെയ്ത വസ്തുക്കളും ഇനി ക്ഷേത്രത്തിൽ സ്വീകരിക്കില്ല. പകരമായി പഴങ്ങൾ, ഡ്രൈഫ്രൂട്ടുകൾ, നാളികേരം എന്നിവകൊണ്ടുവരാമെന്നാണ് ക്ഷേത്രം അധികാരികളുടെ തീരുമാനം. വസ്തുക്കളുടെ ‘വിശുദ്ധി’ വിഷയമായതിനാലാണ് ഈ നീക്കമെന്നാണ് ക്ഷേത്രം അധികാരികളുടെ പക്ഷം. തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന വിവാദത്തിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ പ്രമുഖ ക്ഷേത്രങ്ങളായ അലോപ് ശങ്കരി ദേവി, ബഡേ ഹനുമാൻ തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിൽ ഈ…

Read More

‘ഡിഗ്രി കൊണ്ടൊന്നും കാര്യവുമില്ല, പകരം പഞ്ചര്‍ കട തുടങ്ങൂ’; വിദ്യാര്‍ഥികള്‍ക്ക് ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ബി.ജെ.പി. എംഎല്‍എ

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. ഡിഗ്രിയെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ജീവിക്കാനായി വിദ്യാര്‍ഥികള്‍ മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുടങ്ങണമെന്നുമാണ് ഗുണ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ പന്നാലാല്‍ ശാക്യ വിദ്യാര്‍ഥികളോട് പറഞ്ഞത്. തന്റെ മണ്ഡലത്തിലെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സി’ന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ‘നമ്മള്‍ ഇന്നിവിടെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സ്’ തുറക്കുകയാണ്. ഒരു വാചകം മനസില്‍ സൂക്ഷിക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. കോളേജില്‍…

Read More

‘വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്, നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍’; ഫഹദിന് ഉപദേശം നല്‍കി നസ്രിയ

മലയാളത്തില്‍ അടുത്തിടെ പ്രേക്ഷകര്‍ക്ക് ആവേശമായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നിറഞ്ഞാടിയ ചിത്രം കൂടിയാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നൃത്തം ചെയ്യുന്ന രംഗമുണ്ട്. ഇതില്‍ ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ നസ്രിയ ഫഹദിനെ ഉപദേശിച്ച് കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. ‘ഈ സീനില്‍ നിങ്ങള്‍ വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍,” എന്നാണ് നസ്രിയ ഫഹദിനോട് പറഞ്ഞത്. പ്രസന്റബിള്‍ ആയി ചെയ്യാന്‍ തന്നെയാണ്…

Read More

അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ട്; പ്രധാനമന്ത്രി

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ…

Read More

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ കൂടുതൽ നിയമോപദേശം തേടാൻ പൊലീസ്

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പൊലീസ് നിയമോപദേശം തേടും. കേസിലെ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്ത ശേഷം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. മൂന്ന് മണിക്കൂര്‍ നീണ്ട വിശദമായ മൊഴി എടുത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരായ കേസില്‍ നിയമോപദേശം തേടാനാണ് പൊലീസ് നീക്കം. നിലവില്‍ 354 എ പ്രകാരമാണ് കേസ്. പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും.  പരാതിക്കാരി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. നോട്ടീസ് നല്‍കി…

Read More

വിഷപ്പുക: ഗര്‍ഭിണികളും കുട്ടികളുമടക്കം പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി അപകടസാധ്യതയുള്ളവര്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ…

Read More