സന്ദീപ് വാരിയർക്കെതിരെ സിപിഎമ്മിന്റെ പത്രപ്പരസ്യം മുന്‍കൂര്‍ അനുമതി വാങ്ങാതെ; അന്വേഷണത്തിന് കലക്ടറുടെ നിർദേശം

സന്ദീപ് വാരിയർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിനു തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചത് എന്നാണ് വിവരം. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മറ്റു…

Read More

പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ

നരേന്ദ്ര മോദി സർക്കാർ പൊതുഖജനാവിൽ നിന്നും പരസ്യങ്ങൾക്കായി ചെലവാക്കിയത് കോടികൾ. കഴിഞ്ഞ നാല് വർഷത്തിനിടെ പരസ്യങ്ങൾക്കായി 3020 കോടി രൂപ ചെലവഴിച്ചതായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് റിപ്പോർട്ട്. 2024 ലെ പൊതു തിരഞ്ഞെടുപ്പ് ക്യാംപെയിനായി നീക്കി വെച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നും റിപ്പോർട്ടുകൾ. ഇലക്ടറൽ ബോണ്ടുകൾ വഴിയും മറ്റും കോടികൾ സമാഹരിച്ച ബിജെപി, കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ചൂണ്ടിക്കാട്ടി പ്രചരണം നടത്താനും പരസ്യങ്ങൾക്കും പൊതുഖജനാവ് ധൂർത്തടിച്ചതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നരേന്ദ്ര…

Read More