
കോടികൾക്ക് പുല്ലുവില; മദ്യം, ബെറ്റിംഗ് ആപ് പരസ്യം വേണ്ടെന്ന് ശ്രീലീല
അമേരിക്കക്കാരിയായ ശ്രീലീല ഗുണ്ടൂര്കാരത്തിലൂടെ തെന്നിന്ത്യയിലെ സൂപ്പർ നായികയായി ഉയരുകയാണ്. തെലുങ്ക് ചിത്രം ജനപ്രിയമായി മാറിക്കഴിഞ്ഞു. നേരത്തെ രവി തേജ നായകനായ ധമാക്കയിലൂടെയാണ് ശ്രീലീല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തെലുങ്കിലെ മുന്‍നിര നടിയായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഭഗവന്ത് കേസരിയിലെ ശ്രീലീലയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സും ഫൈറ്റുമെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. ഈ സിനിമ വലിയ വിജയമാവുകയും ചെയ്തു. ഇപ്പോഴിതാ നടിയുടെ ഒരു തീരുമാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ പരസ്യ ബ്രാന്‍ഡുകളുടെ ഓഫറുകൾ നടി നിരസിച്ചിരിക്കുന്നു….