ലിപ്സ്റ്റിക്ക് പുരട്ടട്ടെ എന്നിട്ടു ചാടാം; വിമാനത്തിന്‍റെ പുറത്തുനിന്ന് ടച്ച് അപ് ചെയ്യുന്ന യുവതി വൈറൽ

സ്കൈ ഡൈവിംഗ് അപകടകരമായ വിനോദമാണ്. സ്കൈ ഡൈവിംഗ് നടത്തുന്ന നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ, അടുത്തിടെ യുവതി നടത്തിയ സ്കൈ ഡൈവിംഗ് വൻ തരംഗമായി മാറി. സ്കൈ ഡൈവിംഗിനു മുന്പു യുവതി നടത്തിയ ഒരുക്കമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ, സംഭവം നടന്നത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. ഡൈവിംഗിനു മുന്പ് ചെറുവിമാനത്തിന്‍റെ പുറത്തെത്തിയ യുവതി ആരെയും അമ്പരപ്പിക്കുന്ന പ്രവൃത്തിയാണു ചെയ്തത്. കൈയിൽ കരുതിയിരുന്ന ലിപ്സ്റ്റിക്ക് അധരങ്ങളിൽ പുരട്ടി തന്‍റെ സൗന്ദര്യത്തിനു മാറ്റേകുകയായിരുന്നു. കാമറയിലേക്കു നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ്…

Read More

അപകടയാത്ര; കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസം: വാഹനം പിടികൂടി മോട്ടോർവാഹന വകുപ്പ്

മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.  ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.  ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ…

Read More

എടി.. മോളേ… പൊളിച്ചൂ..!; ലണ്ടൻ തെരുവുകളിലൂടെ ലുങ്കി ധരിച്ച് ഷോപ്പിംഗിന് പോകുന്ന സുന്ദരിപ്പെണ്ണ്

 ലോകത്തിൻറെ ഏതുകോണിൽ പോയാലും തങ്ങളുടെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുന്നു. വസ്ത്രശൈലി, ഭക്ഷണം എന്നിവയെല്ലാം ചിലരെങ്കിലും ഉപേക്ഷിക്കാറില്ല. ലോകത്തിലെ വൻനഗരങ്ങളിലൊന്നായ ലണ്ടൻറെ തെരുവുകളിലൂട ലുങ്കിയുടുത്ത് ഷോപ്പിംഗിനുപോകുന്ന വലേരി എന്ന സൗത്ത് ഇന്ത്യൻ സുന്ദരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ലുങ്കിയോടൊപ്പം ടീഷർട്ടാണു ധരിച്ചിരിക്കുന്നത്. സൺഗ്ലാസും വച്ച് ആരെയും ത്രസിപ്പിക്കുന്ന ചുവടുകളുമായാണു യുവതിയുടെ നടപ്പ്. എന്നാൽ, പുരുഷന്മാരെപ്പോലെ ലുങ്കി മടക്കിക്കുത്തിയിട്ടില്ല. ലണ്ടൻ നഗരത്തിന് അത്ര പരിചിതമല്ലാത്ത വസ്ത്രമണിഞ്ഞ യുവതിയെ എല്ലാവരും കൗതുകത്തോടെയാണു നോക്കുന്നത്. ചിലരുടെ പുരികംവളച്ചുള്ള നോട്ടം യുവതിയോടുള്ള…

Read More