കൊച്ചിയിൽ ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്; അന്തിമ റിപ്പോർട്ട് നവംബർ 10 ന്

ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില സാക്ഷികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടാതെ ഫോറൻസിക് രേഖകളുടെ പരിശോധന പൂർത്തിയായി വരുന്നതായും കോടതിയെ അറിയിക്കുകയുണ്ടായി. ഈമാസം 13 ന് കോടതി ഹർ‍ജി വീണ്ടും പരിഗണിക്കും. കേസിൽ അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത്…

Read More

കൈക്കൂലി ആരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി തള്ളി ഹൈക്കോടതി

ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൈക്കൂലി ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘം കൈക്കൂലി ആരോപണത്തിൽ അന്വേഷണം ആരംഭിച്ചിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആർ. റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് സൈബിയുടെ ഹർജി…

Read More