
രാജ്യത്ത് യുപിഎസ് നയം അംഗീകരിക്കുന്ന ആദ്യം സംസ്ഥാനം മഹാരാഷ്ട്ര; പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം
സർക്കാർ ജീവനക്കാർക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സംസ്ഥാനത്ത് യു.പി.എസ്. നടപ്പാക്കാൻ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വർഷം മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി പ്രാബല്യത്തിൽവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സംസ്ഥാനത്തെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണ പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി….