എഡിഎം നവീൻ ബാബുവിൻ്റെ മരണം ; പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ഓയിൽ കമ്പനികൾ , അടൂർ പ്രകാശിന് മറുപടി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എഡിഎമ്മിന്റെ മരണത്തെ തുടർന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം ഒന്നും നടത്തിയിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ബന്ധപ്പെട്ട ഓയിൽ കമ്പനികൾ ആണെന്നും മറുപടിയിൽ പറയുന്നു. എന്നാൽ ഈ പെട്രോൾ പമ്പിന്റെ എൻ.ഒ.സി യുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് പരാതികൾ ലഭിച്ചിരുന്നു. പരാതി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് എന്നതിനാൽ തുടർ നടപടികൾക്കായി സംസ്ഥാന…

Read More

പോസ്റ്റൽ റീ കൗണ്ടിംഗിന് ശേഷം അടൂർ പ്രകാശിന് 684 വോട്ടിന്റെ ജയം; നിയമ നടപടികളിലേക്ക് എൽഡിഎഫ്

ശക്തമായ പോരാട്ടം നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചു. പോസ്റ്റൽ റീ കൗണ്ടിംഗിന് ശേഷം 684 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശിൻറെ ജയം. അതേസമയം, മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നിയമ നടപടികളിലേക്ക് പോകാനാണ് എൽഡിഎഫിന്റെ തീരുമാനം. വർക്കല എംഎൽഎയും സിപിഎം നേതാവുമായ വി ജോയിയെയാണ് അടൂർ പ്രകാശ് തോൽപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂർ പ്രകാശ് നേടിയത്. വി ജോയിയും അടൂർ പ്രകാശും തമ്മിൽ കടുത്ത…

Read More

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം; 1708 വോട്ടിന്റെ ലീഡ്

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം. 1708 വോട്ടിന്റെ ലീഡാണ് മാറ് മറിഞ്ഞ ഫലത്തിൽ അടൂരിനെ സഹായിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി.  കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ബിജെപി ശക്തി കാട്ടിയത് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ മാറ്റി മറിച്ചു.

Read More

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചു; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ സഹായിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി കേരളത്തിലെ ബിജെപി നേതാവ്. 2019ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തൽ. 2019ൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത് താനാണ്. ഇരട്ട വോട്ടിന്റെ വിവരങ്ങള്‍ അടൂര്‍ പ്രകാശിന് കൈമാറി. ഇരട്ട വോട്ട് കണ്ടെത്തിയത് തെരഞ്ഞെടുപ്പിൽ നിര്‍ണ്ണായകമായി. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ് പറഞ്ഞു. ആറ്റിങ്ങലിലെ യുഡിഎഫ് വിജയത്തിന് തന്റെ…

Read More

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ്; ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പിൽ എന്തൊക്കെ അഴിമതി നടന്നു എന്നതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് എം പി രം​ഗത്ത്. ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോ? എത്ര പണം ചെലവഴിച്ചു? ആരാണ് നടത്തിപ്പുകാർ? ഇതൊക്കെ സർക്കാർ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സ്വകാര്യ ഏജൻസിയെ സഹായിക്കാനാണോ സർക്കാർ ഇത്തരമൊരു ബ്രിഡ്ജ് നടപ്പിലാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം…

Read More

ആറ്റിങ്ങലിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്

ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം വോട്ടില്‍ കൃത്രിമം ഉണ്ടെന്ന പരാതി കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ പരിശോധിച്ച് വരികയാണ്. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാര്‍ഡ്, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നൽകിയിട്ടുള്ളതെന്നാണ് നിയുക്ത കോൺഗ്രസ് സ്ഥാനാര്‍ത്ഥിയും…

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഇല്ലെന്ന നിലപാടുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഇല്ലെന്ന നിലപാടുമായി കോൺഗ്രസിലെ കൂടുതൽ നേതാക്കൾ രംഗത്ത്. കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും.അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. കെ മുരളീധരന് മാത്രമായി പ്രത്യേകത ഇല്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്…

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഇല്ലെന്ന നിലപാടുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഇല്ലെന്ന നിലപാടുമായി കോൺഗ്രസിലെ കൂടുതൽ നേതാക്കൾ രംഗത്ത്. കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും.അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. കെ മുരളീധരന് മാത്രമായി പ്രത്യേകത ഇല്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്…

Read More