
ശ്രീ അടൂർ ഗോപാലകൃഷ്ണന് ജന്മദിനാശംസകൾ .
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളിചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ മൂന്നിന് ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. സംവിധാനത്തിലേക്ക് നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ…