അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. പെൺകുട്ടിയുടെ അയൽവാസിയായ 16കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ചയാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി…

Read More

ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ സസ്പെൻഡ് ചെയ്തു

ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്‌പെൻഡ് ചെയ്തു. അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. അസി.സർജനായ ഡോ.വിനീത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോൾ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടർന്ന് കഴിഞ്ഞ മാസം 25നു പരാതി നൽകിയെന്നാണു രോഗിയുടെ…

Read More

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പറക്കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽ നിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിന് മുന്നിൽ അഭ്യാസം നടത്തിയത്. ഈ സമയം ദീപു അമിതമായി മദ്യപിച്ചിരുന്നു. ഇയാളെ പൊലീസ് വനംവകുപ്പിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഇത് കണ്ട ദീപു ഉടൻതന്നെ ചാലിലിറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് അതിനെ തോളിലിട്ട് അഭ്യാസ…

Read More

ഹാഷിമും അനുജയും തമ്മിൽ ഒരു വർഷത്തെ പരിചയം; ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി

പത്തനംതിട്ടയിൽ അപകടത്തിൽ അന്യ സംസ്ഥാനക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി. മന:പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കാർ ലോറിയിലേക്ക് മന:പൂർവം ഇടിച്ചുകയറ്റിയതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുപ്രകാരമാണ് നടപടി. ലോറി ഡ്രൈവറെ വിട്ടയച്ചു. കൂടാതെ വാഹനവും വിട്ടുകൊടുത്തു. അപകടത്തിൽ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവർ ഹാഷിമിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അനുജയും ഹാഷിമും തമ്മിൽ ഒരു…

Read More

അനുജയെ നഷ്ടപ്പെടുമെന്ന് ഹാഷിം കരുതി, പിഎസ്‍സി നിയമനം കിട്ടിയിരിക്കെ അപ്രതീക്ഷിത മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്

അടൂരിൽ അധ്യാപികയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപകടം മനഃപൂർവം ഉണ്ടാകിയതാണോ എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തവന്നിട്ടില്ല. മനഃപൂർവം അപകടം ഉണ്ടാക്കിയതാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് എന്നാണ് റിപ്പോർട്ട്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിനു തൊട്ടുമുൻപാണ് അപകടമുണ്ടായത്. മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണു നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ…

Read More

അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; അപകടത്തിന് പിന്നിൽ ദുരൂഹതയെന്ന് പൊലീസ്

അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ ഹാഷിം, അനുജ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. വഴിയിൽ വെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറിൽ കയറ്റി കൊണ്ട് വരികയായിരുന്നു. കാറിൽ കയറി മിനിറ്റുകൾക്കകം അപകടമുണ്ടായി. കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി…

Read More

ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേരെ പത്തനംതിട്ട അടൂർ പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശികളായ അയ്യപ്പദാസ്, സഹോദരൻ മുരുകദാസ് എന്നിവരാണ് പിടിയിലായത്. സമാന രീതിയിൽ 15 തട്ടിപ്പുകൾ പ്രതികൾ നടത്തിയതായും പൊലീസ് പറയുന്നു. ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ സ്വദേശിനിയെ രണ്ടും മൂന്നും പ്രതികളായ മുരുകദാസും അയ്യപ്പദാസും സമീപിച്ചു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധമുള്ള വിനോദ് ബാഹുലേയൻ വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്ന്…

Read More

മെത്രാപ്പൊലീത്തയ്ക്ക് എതിരെ വധഭീഷണി എന്ന് പരാതി; നാല് പേരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി. മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തു.

Read More

പത്തനംതിട്ട അടൂരിൽ മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട നെടുമൺ സ്വദേശി അനീഷ് ദത്തൻ ആണ് മരിച്ചത്. അടൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഇന്നലെ രാത്രിയാണ് അനീഷ് വീട്ടിനുള്ളിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടായതായി അനീഷിന്റെ അമ്മ സി. ശാന്തമ്മ പറഞ്ഞു. ഇളയ മകനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്നും ശാന്തമ്മ പറഞ്ഞു. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഹൃദ്രോഗി കൂടിയാണ് മരിച്ച അനീഷ്.

Read More

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് കൊലപാതകശ്രമം; പ്രതികൾ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അടൂർ ആദിക്കാട്ടുകുളങ്ങര സ്വദേശികളായ നൈനാർ മൻസിലിൽ ആഷിഖ് ചാന്നാരയ്യത്ത് വീട്ടിൽ ഷാനു എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.ആദിക്കാട്ടുകുളങ്ങര സ്വദേശി പ്ലാവിള തെക്കേതിൽ റഫീഖിനെയാണ് പ്രതികൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം.ഒന്നാം പ്രതിയായ ആഷിക്കിൽ നിന്ന് 20,000 രൂപ റഫീഖ് കടം വാങ്ങിയിരുന്നു.ഈ പണം തിരിച്ചു തരുന്നതുമായി ബന്ധപ്പെട്ട് റഫീഖിനെ നിരന്തരം ആഷിക്ക് ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് പണത്തിന്റെ കാര്യം…

Read More